Mukkam
പുരസ്കാര നിശയിൽ മികച്ച നേട്ടവുമായി മുക്കം റോട്ടറി ക്ലബ്

മുക്കം: റോട്ടറി ഡിസ്ട്രിക്ട് 3204ന്റെ 2022-23 വർഷത്തെ പുരസ്കാര നിശയിൽ മുക്കം റോട്ടറി ക്ലബ്ബിന് മികച്ച നേട്ടം. മികച്ച സെക്രട്ടറിയായി മുക്കം റോട്ടറി ക്ലബ്ബിലെ അരുണ അനിൽകുമാർ തിരഞ്ഞെടുക്കപ്പെട്ടു.
പൊതുജനാരോഗ്യം, ചികിത്സയും പ്രതിരോധവും, ട്രാഫിക് ബോധവത്കരണവും റോഡ് സുരക്ഷയും തുടങ്ങി വിവിധ മേഖലകളിലെ 18 പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. കോഴിക്കോട് മെജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ പ്രമോദ് നായനാർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.







