Mukkam

മേയ് ദിനാഘോഷത്തിന്റെ ഭാഗമായി ഏകദിന ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് നടത്തി

മുക്കം : മേയ് ദിനാഘോഷത്തിന്റെ ഭാഗമായി സി.ഐ.ടി.യു. തിരുവമ്പാടി ഏരിയാകമ്മിറ്റി ഏകദിന ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് നടത്തി. മുക്കം ഹിറ സ്കൂൾ ടർഫ് ഗ്രൗണ്ടിൽനടന്ന ടൂർണമെന്റ് സി.ഐ.ടി.യു. ജില്ലാകമ്മിറ്റിയംഗം ടി. വിശ്വനാഥൻ ഉദ്ഘാടനംചെയ്തു. കെ.ടി. ബിനു അധ്യക്ഷനായി. ടൂർണമെന്റിൽ എഫ്.എസ്.ഇ.ടി.ഒ. കൊടിയത്തൂർ ചാമ്പ്യന്മാരായി.

കെ.സി.ഇ.യു. മുക്കം യൂണിറ്റാണ് റണ്ണറപ്പ്. 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലെ ജേതാക്കൾക്ക് അനാർക്ക് ബിൽഡേഴ്‌സ് മുക്കം സ്പോൺസർ ചെയ്ത 5001 രൂപയും കൊടിയത്തൂർ സർവീസ് സഹകരണബാങ്ക് സ്പോൺസർചെയ്ത എ.സി. ബീരാൻ സ്മാരകട്രോഫിയും സമ്മാനിച്ചു.

റണ്ണറപ്പിന് സോണ സെറാമിക്സ് സ്പോൺസർചെയ്ത 2501 രൂപയും തിരുവമ്പാടി സർവീസ് സഹകരണബാങ്ക് സ്പോൺസർചെയ്ത മണിയറ മുഹമ്മദ് സ്മാരക ട്രോഫിയും നൽകി. സി.പി.എം. ഏരിയാസെക്രട്ടറി വി.കെ. വിനോദ്, നഗരസഭാ ചെയർമാൻ പി.ടി. ബാബു, കെ.ടി. ശ്രീധരൻ, ഷിജി ആൻറണി, മാന്ത്ര വിനോദ്, കെ. ബാബു, എം. സുഭാഷ്, സെക്രട്ടറി ജോണി ഇടശ്ശേരി എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button