Mukkam
മുക്കത്ത് ലോറി കിണറ്റിൽ വീണു

മുക്കം പുൽപ്പറമ്പിനു സമീപം കല്ലുമായി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് കിണറിലേക്ക് മറിഞ്ഞു. ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപെട്ടു.
ചെറിയ കയറ്റത്തിൽ നിന്ന് കല്ല് ഇറക്കുന്നതിനിടെ വാഹനം പിന്നിലോട്ട് ഉരുണ്ടു നീങ്ങുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ഉടൻ തന്നെ പുറത്തേക്ക് ചാടി രക്ഷപെടുകയായിരുന്നു.
മുക്കം അഗ്നിശമനസേന, പോലീസ്, സന്നദ്ധ സേനാംഗങ്ങൾ, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.







