Koodaranji
മരഞ്ചാട്ടിയിലെ കരിങ്കൽ ക്വാറിയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കൂടരഞ്ഞി : കരിങ്കൽ ക്വാറിയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മരഞ്ചാട്ടിയിലെ അടഞ്ഞുകിടക്കുന്ന ക്വാറിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കാരശ്ശേരി തോട്ടക്കാട് കോളനിയിലെ ഇളംകുറ്റിപറമ്പിൽ അനിൽ (38) ആണ് മരിച്ചത്. സ്ഥലത്തുനിന്നും ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ തിരിച്ചറിഞ്ഞത്.
മൃതദേഹത്തിൽ പരിക്കുകളുണ്ട്. പാറയ്ക്ക് മുകളിൽ നിന്ന് കാൽതെറ്റി താഴെ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മുക്കം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.







