Mukkam
നിയമനത്തിൽ അഴിമതിയെന്ന്: ഐ.സി.ഡി.എസ് ഓഫീസ് ഉപരോധിച്ചു

മുക്കം : അങ്കണവാടി ഹെൽപ്പർ – വർക്കർ നിയമനത്തിൽ അഴിമതി ആരോപിച്ച് മുക്കം നഗരസഭാ പ്രതിപക്ഷ കൗൺസിലർമാർ മുക്കം ഐ.സി.ഡി.എസ്. ഓഫീസ് ഉപരോധിച്ചു.
പ്രമോഷൻലിസ്റ്റിൽനിന്ന് 25 ശതമാനംനിയമനം നടത്തണമെന്ന സർക്കാർ ഉത്തരവ് കാറ്റിൽപ്പറത്തി സ്വന്തക്കാരെ തിരുകി കയറ്റുകയാണുണ്ടായതന്നും സീനിയോറിറ്റി ലിസ്റ്റ് നിലനിൽക്കെ സെലക്‌ഷൻ ലിസ്റ്റ് ഉണ്ടാക്കിയതിലും രാഷ്ട്രീയപരിഗണന മാത്രമായിരുന്നു മാനദണ്ഡം എന്നും കൗൺസിലർമാർ ആരോപിച്ചു.
ഇന്റർവ്യൂ ബോർഡിലിരുന്ന ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വയം നിയമിക്കപ്പെട്ടത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. ജില്ലാ ഓഫീസർ എത്തി ലിസ്റ്റ് പരിശോധിച്ച് അപാകതകൾ തിരുത്തി തിങ്കളാഴ്ചയോടെ മാനദണ്ഡങ്ങൾ പ്രകാരം പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.







