Kodanchery

കേരള സംസ്ഥാന യൂത്ത് സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ

കോടഞ്ചേരി: ചൂരപൊയ്കയിൽ സി.ജെ ആൻ്റണി മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള കേരള സംസ്ഥാന യൂത്ത് സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പ് നാളെ കോടഞ്ചേരി സെൻ്റ് ജോസഫ് സറ്റേഡിയത്തിൽ ആരംഭിക്കന്നു.

ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽ നിന്നും പുരുഷ – വനിത വിഭാഗങ്ങളിലായി 560 കായിക താരങ്ങൾ മാറ്റുരക്കുന്നു.

കേരള സംസ്ഥാന സോഫ്റ്റ് ബേസ് ബോൾ അസോസിയേഷൻ പ്രസിഡണ്ട് ഗിരീഷ് ജോണിൻ്റെ അദ്ധ്യക്ഷതയിൽ, കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രം റക്ടർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ഉദ്ഘാടനം നിർവ്വഹിക്കും.

ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യാതിഥിയായിരിക്കുമെന്ന് ജനറൽ സെക്രട്ടറി എഡ്വേർഡ് പുതിയേടത്ത് അറിയിച്ചു.

Related Articles

Leave a Reply

Back to top button