Puthuppady

സെന്റ് ജോർജ് ഡയാലിസിസ് സെന്ററിന് പുതിയ ഡയാലിസിസ് മെഷീനുകൾ സമർപ്പിച്ചു.

പുതുപ്പാടി: പുതുതായി ഡയാലിസിസ് സെന്ററിനു ലഭിച്ച രണ്ട് ഡയാലിസിസ് മിഷനുകൾ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ കൂദാശ ചെയ്ത് സെന്ററിനു സമർപ്പിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് പുതുപ്പാടി സെന്റ് ജോർജ് ചാരിറ്റബിൾ ഡയാലിസിസ് സെന്റർ സന്ദർശിച്ചു.

പരിശുദ്ധ ബാവ തിരുമേനി ഡയാലിസിസ് സെന്ററിന്റെ പ്രസിഡണ്ട് കൂടിയാണ്. സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായിട്ടാണ് ഡയാലിസിസ് സെന്റർ സന്ദർശിക്കുന്നത്.

പുതുപ്പാടി സെന്റ് ജോർജ് ഡയാലിസിസ് സെന്റർ കഴിഞ്ഞ 9 വർഷമായി മുപ്പതിനായിരത്തോളം ഡയാലിസിസ് പൂർത്തിയാക്കുകയും, മുപ്പതോളം രോഗികൾക്ക് സൗജന്യമായും സൗജന്യനിരക്കിലും ഡയാലിസിസ് ചെയ്തുവരുന്നതായും, പുതിയ രണ്ട് ഡയാലിസിസ് മിഷനുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ പത്തോളം വൃക്കരോഗികൾക്ക് കൂടി സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കുവാൻ ഉള്ള സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നതായും പരിശുദ്ധ ബാവ പറഞ്ഞു.

വെരി. റവ. ഫാ. ഫിനഹാസ് റമ്പാൻ,ഫാ. ഗീവർഗീസ് ജോർജ്,ഫാ. സക്കറിയ മർക്കോസ്, ഫാ. പോൾജി കെ ജോൺ, ജോയ് ജോൺ എന്നിവർ ചേർന്ന് ബാവായെ സ്വീകരിച്ചു.

Related Articles

Leave a Reply

Back to top button