Local
സ്പെഷ്യൽ അങ്കണവാടിയിലും കൊടിയത്തൂർ മാതൃക

കൊടിയത്തൂർ : സ്പെഷ്യൽ അങ്കണവാടി നിർമാണത്തിലും കൊടിയത്തൂർ പഞ്ചായത്തിന്റെ മാതൃക. ഈ വർഷം പ്രവൃത്തി പൂർത്തിയായ സംസ്ഥാനത്തെ ആദ്യ സ്പെഷ്യൽ അങ്കണവാടി കൊടിയത്തൂരിൽ പ്രവർത്തനം തുടങ്ങി. ചെറുപ്പത്തിൽത്തന്നെ കുട്ടികളുടെ വൈകല്യങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പെഷ്യൽ അങ്കണവാടികൾ സ്ഥാപിക്കുന്നത്.
കൊടിയത്തൂർ ഒന്നാംവാർഡിലെ തെയ്യത്തുംകടവിൽ തുടങ്ങിയ അങ്കണവാടി കുന്ദമംഗലം ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴിലെ ഏക സ്പെഷ്യൽ അങ്കണവാടിയാണ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് നിർവഹിച്ചു. കുന്ദമംഗലം ബ്ലോക്ക് എം.കെ. നദീറ അധ്യക്ഷയായി. ദിവ്യ ഷിബു, എം.ടി. റിയാസ്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ ടി.കെ. അബൂബക്കർ, ഫസൽ കൊടിയത്തൂർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ലിസ, സി.ഡി.പി.ഒ. അനിതകുമാരി തുടങ്ങിയവർ സംസാരിച്ചു.







