തിരുവമ്പാടി പഞ്ചായത്തിൽ രണ്ട് ദിവസത്തിനിടയിൽ ആറ് കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്നും ഇന്നലെയുമായി ആറ് പേർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. തിരുവമ്പാടി സ്വദേശികളായ രണ്ട് ആരോഗ്യ പ്രവർത്തകർക്കും പുന്നക്കൽ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർക്കും തിരുവമ്പാടി സ്വദേശിയായ മറ്റൊരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ചിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്നു മുതൽ ഒരറിയിപ്പുണ്ടാകുന്നതുവരെ മെയിൻ ബ്രാഞ്ച് തുറന്ന് പ്രവർത്തിക്കുന്നതല്ലെന്നും കോവിഡ് സ്ഥിരീകരിച്ച ബാങ്ക് ജീവനക്കാരന്റെ സമ്പർക്ക പട്ടികയനുസരിച്ച് സെപ്റ്റംബർ 12, 14 തിയ്യതികളിൽ തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ചിൽ സന്ദർശനം നടത്തിയ വ്യക്തികൾ സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണെന്നും ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
ഇത്തരത്തിൽ കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ മാത്രമാണ് ഇന്ന് ജില്ലാ കളക്ടർ പുറത്തുവിട്ട കണക്കുകളിൽ ഉൾപ്പെട്ടിട്ടുള്ളത്







