Kodanchery

രണ്ടു വർഷത്തിലേറെയായി ഗതാഗത തടസ്സം നേരിട്ട കണ്ണോത്ത് കൈപ്പുറം റോഡ് ഗതാഗത യോഗ്യമാക്കി; എന്റെ നാട് ജനകീയ കൂട്ടായ്മ

കോടഞ്ചേരി: കണ്ണോത്ത് – കൈപ്പുറം റോഡിന്റെ തുടക്കഭാഗം എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗതാഗത യോഗ്യമാക്കി.

കൈതപ്പൊയിൽ -അഗസ്ത്യൻമൂഴി റോഡ് നവീകരണ പ്രവർത്തിയുടെ ഭാഗമായി റോഡ് വീതി കൂട്ടിയതിനെ തുടർന്ന് കണ്ണോത്ത് കൈപ്പുറം റോഡിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു, ജനങ്ങൾ നിരവധി തവണ പരാതിപ്പെട്ടെങ്കിലും, രണ്ടു വർഷമായി ശാപമോഷം കിട്ടാത്ത ഈ റോഡിന് എൻറെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശാപമോക്ഷം കൈവന്നിരിക്കുകയാണ്.

റോഡിൽ ഗതാഗതത്തിന് തടസ്സമായി നിന്ന വൈദ്യുതി തൂണും കുഴൽക്കിണറും മാറ്റാൻ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ കാലതാമാസം മൂലം ഒരു പ്രദേശത്തെ ജനങ്ങളാകെ രണ്ട് വർഷത്തിലധികമായി ദുരിതമനുഭവിക്കുകയായിരുന്നു. ജനങ്ങൾ നേരിടുന്ന ദുരിതം ചൂണ്ടിക്കാട്ടി എന്റെ നാട് ജനകീയ കൂട്ടായ്മ റോഡ് നിർമ്മാണത്തിന്റെ ചുമതല വഹിക്കുന്ന കേരള റോഡ് ഫണ്ട്‌ ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ചേവരമ്പലം കോഴിക്കോടിനും ജില്ലാകലക്ടർക്കും പരാതി നൽകിയതും വലിയ വാർത്തയായിരുന്നു.

റോഡിൽ ഗതാഗതത്തിന് തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റും കുഴൽ കിണറും മാറ്റാൻ ആവശ്യപ്പെട്ട് കോടഞ്ചേരി ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയർക്കും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും എന്റെ നാട് ജനകീയ കൂട്ടായ്മ നേരത്തെ പരാതിയും നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കാനും. റോഡിൽ ഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന കുഴക്കിണർ അവിടെ നിന്ന് നീക്കം ചെയ്യാനും പഞ്ചായത്ത് ബോർഡ് തീരുമാനമെടുത്തതോടുകൂടിയാണ് റോഡിന് പൂർണമായ ശാപമോഷം കൈവന്നത്.

പ്രദേശത്തെ ഏറ്റവും അർഹരായ കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന
കുഴൽ കിണർ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി പുന:സ്ഥാപിച്ചു കൊടുക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകണമെന്നും പഞ്ചായത്തിനോട് രേഖാ മൂലം ആവശ്യപ്പെടുമെന്നും ജനകീയ കൂട്ടായ്‌മ ഭാരവാഹികൾ പറഞ്ഞു.

Related Articles

Leave a Reply

Back to top button