Thiruvambady

ബസ് സ്റ്റാൻഡ് കവാടത്തിൽ വഴിമുടക്കി കോൺക്രീറ്റ് സ്ലാബ്

തിരുവമ്പാടി : ബസ് സ്റ്റാൻഡ് കവാടത്തിൽ വഴിമുടക്കി കിടക്കുന്ന കോൺക്രീറ്റ് സ്ലാബ് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണി. ബസ് സ്റ്റാൻഡിന്റെ ഹൈസ്കൂൾ റോഡിലേക്കുള്ള ഭാഗത്തെ ഓട നവീകരിച്ചപ്പോൾ നിർമിച്ച സ്ലാബുകളിൽ ഒന്നാണ് ഒരു മാസമായി ഇവിടെ കിടക്കുന്നത്.

ഈ സ്ലാബിൽ തട്ടി വാഹനങ്ങൾ അപകടത്തിലായപ്പോൾ കാലിയായ ടാർ വീപ്പ ഇതിന്റെ മുകളിൽ എടുത്ത് വച്ച് മുന്നറിയിപ്പ് നൽകി. വീണ്ടും ഇത് നീക്കം ചെയ്യാതെ ആയപ്പോൾ ഓട്ടോ ഡ്രൈവർമാർ ഇതിനു മുകളിൽ റീത്ത് വച്ചു.

ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തിരിക്കുമ്പോൾ അപകടക്കെണിയായി തീരുകയാണ് സ്ലാബ്. കൂടരഞ്ഞി ഭാഗത്ത് നിന്ന് സ്റ്റാൻഡിലേക്ക് കയറുന്ന വാഹനങ്ങൾക്കു സ്ലാബ് എളുപ്പത്തിൽ കാണാനും കഴിയില്ല.

Related Articles

Leave a Reply

Back to top button