Mukkam
കാരശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി യുടെ നേതൃത്വത്തിൽ ഗവർണറുടെ കോലം കത്തിച്ചു

കാരശേരി : ആർ.എസ്.എസ് ന്റെ ചട്ടുകമായി പ്രവർത്തിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കാരശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി യുടെ നേതൃത്വത്തിൽ കത്തിച്ചു.
നോർത്ത് കാരശ്ശേരിയിൽ പ്രതിഷേധ പ്രകടനവും നടത്തി. ചാരം ഓടയിൽ ഒഴുക്കി ക്കളഞ്ഞു.
പ്രതിഷേധ യോഗം ബ്ളോക്ക് പ്രസിഡണ്ട് എം.ടി.അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സത്യൻ മുണ്ടയിൽ അധ്യക്ഷത വഹിച്ചു.
പാർലമെന്റ് യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് വി.എൻ. ജം നാസ് , സമാൻ ചാലൂളി , ഇ.പി.ഉണ്ണികൃഷ്ണൻ, റീന പ്രകാശ്, സൗദ ടീച്ചർ, റഷീഫ് കണിയാത്ത്, പി.പ്രേമദാസൻ, വി.എൻ. ശുഹൈബ്, കെ സി.അഷ്റഫ്, സി.വി. ഗഫൂർ, മുഹമ്മദ് ദിശാൽ, യൂസരി മുഹമ്മദ് എന്നിവർ സംസാരിച്ചു.






