Kodanchery

വെള്ളം കുടിപ്പിക്കുന്ന ജല അതോറിറ്റി; പരാതിയുമായി; എൻറെ നാട് ജനകീയ കൂട്ടായ്മ

കോടഞ്ചേരി: കീഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന കൈതപ്പൊയിൽ – അഗസ്ത്യാൻമൂഴി റോഡിൽ പുതിയ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി ജല അതൊരിറ്റി സ്റ്റേറ്റ് പ്ലാൻ 2018-19 ആയി 2.1കോടി രൂപയാണ് അനുവദിച്ചത്.

എന്നാൽ നാളിതുവരെ പൈപ്പുകൾ പൂർണമായി സ്ഥാപിച്ചിട്ടില്ല എന്നുള്ള പ്രതിഷേധത്തിലാണ് നാട്ടുകാർ.

കുറെ ഭാഗങ്ങളിൽ ജല അതൊരിറ്റിയുടെ പൈപ്പുകളുടെ മുകളിൽ കോൺക്രീറ്റ്
ഡ്രയിനെജുകൾ വച്ചിരിക്കുന്നതിനാൽ, പ്രസ്തുത സ്ഥലങ്ങളിൽ പുതിയ കുടിവെള്ള കണക്ഷൻ നൽകുന്നതിനും, പൈപ്പുകൾക്ക് കേടുപാടുകൾ വരുമ്പോൾ റിപ്പയർ
ചെയ്യുന്നതിനും സാധിക്കാത്ത സ്ഥിതിയിലാണ് പ്രവർത്തനങ്ങൾ നടത്തിയതെന്നും ജനങ്ങൾ ആരോപിക്കുന്നു.

തെറ്റായ ഈ പ്രവർത്തികൾ തുടക്കത്തിൽ തന്നെ ജല അതോറിറ്റിയുടെ കൊടുവള്ളി സെക്ഷൻ എഞ്ചിനിയറുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു എങ്കിലും ഇതിനു ഫലമുണ്ടായില്ല എന്നും എൻറെ നാട് ജനകീയ കൂട്ടായ്മ പ്രവർത്തകർ പറയുന്നു.

കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് കഴിഞ്ഞ വേനലിലും പഞ്ചായത്ത് കുടിവെള്ളം എത്തിക്കുകയയായിരുന്നു എന്നും, പദ്ധതി നിവ്വഹണത്തിൽ കൊടുവള്ളി സെക്ഷൻ എഞ്ചിനിയറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകൾ ഉള്ളതായി സംഘടന കൃത്യമായി മനസ്സിലാക്കിയതാണ് എന്നും സംഘടനാ പ്രവർത്തകർ പറയുന്നു.

പദ്ധതി പുർത്തിയാക്കി വെള്ളം ചാർജ് ചെയ്ത് പ്രഷർ ടെസ്റ്റ് നടത്തി വേണം പ്രവർത്തിയുമായി ബന്ധപ്പെട്ട ഫൈനൽ ബില്ല് കരാറുകാരന് നൽകാൻ. എന്നാൽ പൈപ്പുകളിടുന്ന പ്രവർത്തി പോലും പൂർത്തിയാക്കാതെ പണി പുർത്തിയായതായി കാണിച്ച് ഫൈനൽ ബില്ലുകൾ തയ്യാറാക്കി വെച്ചിരിക്കുകയാണ്.

ജല അതൊരിറ്റിയുടെ കൊടുവള്ളി സെക്ഷന്റെ ചാർജ്ജിലുള്ള അസിസ്റ്റന്റ് എഞ്ചിനിയറാണ് ഇത്തരത്തിൽ വലിയ ക്രമക്കേടിലൂടെ അഴിമതി നടത്താൻ കൂട്ടു നിൽക്കുന്നതെന്നും. ഇയാളെ കുറിച്ച് മുൻപും നിരവധി ആക്ഷേപങ്ങൾ ഉള്ളതാണെന്നും സംഘടനാ പ്രവർത്തകർ പറയുന്നു.

പ്രവർത്തി പുർത്തിയാക്കാതെ ബില്ല് മാറാൻ ശ്രമിക്കുന്നതായി മനസ്സിലാക്കിയ എന്റെ നാട് ജനകീയ കൂട്ടായ്മ ഭാരവാഹികൾ പരാതിയുമായി ജല അതൊറിറ്റിയുടെ കോഴിക്കോട് – മലാപറമ്പ് സർക്കിൾ സുപ്രണ്ടിങ്ങ് എഞ്ചിനിയറെയും, എക്സിക്യൂട്ടീവ് എഞ്ചിനിയറെയും നേരിൽ കണ്ടു വിവരം ധരിപ്പിച്ചു.

ഗുരുതരമായ കൃത്യവിലോപം നടത്തിയവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്ന് സൂപ്രണ്ടിങ്ങ് എഞ്ചിനിയർ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സംഘടനാ ഭാരവാഹികൾ മടങ്ങിയതെന്നും പറയുന്നു.

ഇക്കാര്യങ്ങൾ കാണിച്ച് വകുപ്പ് മന്ത്രിക്കും, ജല അതോറിറ്റി വകുപ്പ് ഡയറക്ടർക്കും പരാതി നൽകാനൊരുങ്ങുകയാണ് എൻറെ നാട് ജനകീയ കൂട്ടായ്മ.

Related Articles

Leave a Reply

Back to top button