Thiruvambady

ജോയി അഗസ്റ്റിന്റെ മൂന്നാം ചരമവാർഷികം ഇന്ന്

തിരുവമ്പാടി: കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന ജോയി അഗസ്റ്റിന്റെ മൂന്നാം ചരമവാർഷികം ഇന്ന് തിരുവമ്പാടിയിൽ ആചരിക്കും. പഞ്ചായത്ത് സാംസ്കാരികനിലയത്തിലെ ജോയി അഗസ്റ്റ്യന്റെ ഛായാചിത്രത്തിൽ പാർട്ടി പ്രവർത്തകർ രാവിലെ പുഷ്പാർച്ചന നടത്തി.

വൈകുന്നേരം നാലു മണിക്ക് കേരളാ കോൺഗ്രസ് ഓഫീസിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ മുതിർന്ന കേരളാ കോൺഗ്രസ് നേതാവ് എവി തോമസ് മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും.

കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ് ഓൺലൈനായി യോഗം ഉദ്ഘാടനം ചെയ്യും.

കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഷിനോയ് അടയ്ക്കാപ്പാറ, തിരുവമ്പാടി സഹകരണ ബാങ്ക് മുൻ സെക്രട്ടറി എം ജെ ആന്റണി, ജോസ് മാത്യു (റിട്ട. സെക്രട്ടറി തദ്ദേശ സ്വയം ഭരണ വകുപ്പ്), കേരളാ കോൺഗ്രസ് നേതാക്കളായ പി ജോസ് തേനേത്ത്, ജോൺസൺ കുളത്തിങ്കൽ, ബേബി കാരക്കാട്ട്, മാത്യു കുന്നുംപുറം, ഷാജു പൊട്ടനാനി,

കേരളാ കോൺഗ്രസ് (ബി) കോഴിക്കോട് ജില്ലാ വർക്കിംഗ് പ്രസിഡന്റ് സാലിഹ് കൂടത്തായി, ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പി പി ജോയി തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button