Thiruvambady

ജനമൈത്രി പോലീസ് ഹിന്ന ഫാത്തിമയെ ആദരിച്ചു

തിരുവവമ്പാടി : കോവിഡ് കാല പ്രതിസന്ധിയും അതിജീവനവും എന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ശാസ്ത്ര ഗവേഷണ പ്രൊജക്ട് അവതരണ മത്സരത്തിൽ ജില്ലാ തലത്തിൽ സമ്മാനം നേടിയ തിരുവമ്പാടി സേക്രട്ട് ഹാർട്ട്‌ യു പി സ്കൂൾ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി ഹിന്ന ഫാത്തിമയെ തിരുവമ്പാടി ജനമൈത്രി പോലീസ് ഉപഹാരം നൽകി ആദരിച്ചു.

സബ് ഇൻസ്‌പെക്ടർ കെ. കെ ഹാഷിം ഉപഹാരം നൽകി .സീനിയർ സി പി ഒ മുംതാസ്, അനീസ്, രജീഷ് മുതലായവർ സംബന്ധിച്ചു.തിരുവമ്പാടി തോട്ടത്തിൻകടവിൽ അദ്ധ്യാപകരായ നൗഷാദ് – ഫസീല ദമ്പതികളുടെ മകളാണ് ഹിന്ന ഫാത്തിമ.

Related Articles

Leave a Reply

Back to top button