Kodanchery

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ ഹെൽത്ത് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും കണ്ണുകൾ പരിശോധിച്ച് മാർഗനിർദ്ദേശം നൽകി. കാഴ്ച തകരാർ ഉളളവർക്ക് ഡോക്ടറുടെ സൗജന്യ സേവനം വാഗ്ദാനം ചെയ്തു.

ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, രാജേഷ് മാത്യു, അജേഷ് ജോസ്, അനുജ ജോസഫ്, ഷില്ലി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. റിഫ്രാക്ഷനിസ്റ്റുമാരായ മത്തായി, ഹിദ, അയന തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button