Thiruvambady

യു.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനം നടത്തി

തിരുവമ്പാടി: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അക്രമിക്കുകയും, ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനം ജില്ലാ കോൺഗ്രസ് ജന:സെക്രട്ടറി ബാബു പൈക്കട്ടിൽ ഉദ്യഘാടനം ചെയ്തു. മുസ്റ്റിം ലീഗ് നേതാവ്
കെ.എ അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ വട്ടപറമ്പിൽ, ബാബു കളത്തൂർ, ബോസ് ജേക്കബ്,കോയ പുതുവയൽ, അബ്ദു കൊയങ്ങോറൻ, ടോമി കൊന്നക്കൽ എന്നിവർ പ്രസംഗിച്ചു.

മനോജ് വാഴെപ്പറമ്പിൽ, ബിജു എണ്ണാർമണ്ണിൽ, ടി.എൻ സുരേഷ് , ജിതിൻ പല്ലാട്ട്, ഹനീഫ ആച്ചപ്പറമ്പിൽ , ഷിജു ചെമ്പനാനി, അസ്‌ക്കർ, പഞ്ചായത്ത് പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട് , പഞ്ചായത്ത് മെമ്പർമാരായ രാമചന്ദ്രൻ കരിമ്പിൽ , ലിസ്സി മാളിയേക്കൽ ,ലിസ്സി സണ്ണി, മഞ്ജുഷിബിൻ, ബിന്ദു ജോൺസൺ, ഷൈനി, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അജ്മൽ യു.സി, യൂത്ത് ലീഗ് സെക്രട്ടറി ജംഷീദ് കളിയേടത്ത്, സജിമോൻ കൊച്ചുപ്ലക്കൽ ,അർജുൻ ബോസ്, ഷിജു , ധാരിമി, ലിബിൻ, അമൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button