Thiruvambady

കാട്ടാന വാഴക്കൃഷി നശിപ്പിച്ചു

തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ പൂവാറൻതോട് തമ്പുരാൻകൊല്ലി പ്രദേശത്ത് കാട്ടാനയിറങ്ങി വാഴത്തോട്ടം നശിപ്പിച്ചു. മൂലേച്ചാലിൽ റോയിയുടെ നേന്ത്രവാഴക്കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത് .

കുലച്ച മുന്നൂറോളം നേന്ത്രവാഴകൾ നശിപ്പിക്കപ്പെട്ടു. ഇൻഷുർചെയ്ത വിളകളാണ്.

കൂടരഞ്ഞി കൃഷിഭവൻ കൃഷി അസിസ്റ്റന്റുമാരായ പി.എ. അബ്ദുൽസത്താർ, മിഷേൽ ജോർജ് എന്നിവർ സ്ഥലം സന്ദർശിച്ചു നാശനഷ്ടം വിലയിരുത്തി.

Related Articles

Leave a Reply

Back to top button