Thiruvambady
ജനചേതന കലാ-സാംസ്കാരിക
ജനചേതന കലാ-സാംസ്കാരിക
കേന്ദ്രത്തിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: ജനചേതന കലാ-സാംസ്കാരിക
കേന്ദ്രത്തിന്റെ ഓഫീസ് ഉദ്ഘാടനവും, ഉദ്ഘാടനത്തോടനുബന്ധിച്ച് ഗസൽ സന്ധ്യയും സംഘടിപ്പിച്ചു.
കൂടരഞ്ഞി റോഡിലുള്ള ഓഫിസിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. ബസ്സ്റ്റാൻഡ് പരിസരത്ത് നടത്തിയ ഉദ്ഘാടന യോഗത്തിന് ശേഷം ഗസൽ സന്ധ്യയും അരങ്ങേറി.
ജനചേതന ഡയറക്ടർ ഡോ. ജയിംസ് പോൾ അധ്യക്ഷനായ യോഗത്തിൽ, ഡോ. പി സുരേഷ് മുഖ്യപ്രഭാഷണം നടത്തി. അസി. ഡയറക്ടർ ഡോ. ടി.കെ. അബ്ബാസ് അലി എന്നിവർ പ്രസംഗിച്ചു.







