Kodanchery

പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു..

കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളിൽ 2021-22 അദ്ധ്യയന വർഷത്തിൽ പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+, 5A+ നേടിയ വിദ്യാർത്ഥികളെ മാനേജ്മെൻ്റ്,പി.ടി.എ & സ്റ്റാഫ് ഏർപ്പെടുത്തിയ എൻഡോമെൻ്റും, മെമൻ്റോയും, ക്യാഷ് അവാർഡും നൽകി ആദരിച്ചു.

സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷനായ പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് സ്വാഗതമാശംസിച്ചു. വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ , ഹെഡ്മാസ്റ്റർ വിജോയ് തോമസ് , പി.ടി.എ പ്രസിഡൻ്റ് മാത്യു ചെമ്പോട്ടിക്കൽ , റിട്ട. പ്രിൻസിപ്പാൾ ഷിവിച്ചൻ മാത്യു , അദ്ധ്യാപക പ്രതിനിധി ബിന്ദു മേരി പോൾ , വിദ്യാർത്ഥി പ്രതിനിധി ഗോൾഡതെരേസ സനി എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ചു.

വിദ്യാർത്ഥികളായ അശ്വന്ത് സാജ്, അനുമോൾ സണ്ണി, ജിയ ജീജോ എന്നിവർ മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ബൈജു ജോസഫ് പൈകയിൽ നന്ദിയർപ്പിച്ചു. സ്കൂളിലെ മുഴുവൻ അദ്ധ്യാപക-അനദ്ധ്യാപകരും,സ്കൗട്ട്സ് & ഗൈഡ്സ്, എൻ.എസ്.എസ് വിദ്യാർത്ഥികളും ചേർന്ന് അനുമോദന ചടങ്ങിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button