അനുമോദന സമ്മേളനം നടത്തി

കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ 2021-2022 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.
ഈശ്വര പ്രാർത്ഥനയോടുകൂടി പൊതു സമ്മേളനം ആരംഭിച്ചു.
സ്കൂൾ പിടിഎ പ്രസിഡന്റ് ബെന്നി തേരുള്ളിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിക്കുകയും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.
കോടഞ്ചേരി ഗവ. കോളേജ് അസിസ്റ്റന്റ് പ്രൊഫസറും ഫിസിക്സ് വിഭാഗം മേധാവിയുമായ ഷബീബ് പി.കെ മുഖ്യപ്രഭാഷണം നടത്തുകയും ഹയർ സെക്കന്ററി തുടർ പഠനസാധ്യതകളെ കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുകയും ചെയ്തു.
താമരശ്ശേരി സ്കൗട്ട് ഡിസ്ട്രിക്ട് കമ്മീഷണർ സേവിയർ വി ടി മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും സ്കൂളിനെയും അഭിനന്ദനങ്ങൾ അറിയിച്ചു സംസാരിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ, അദ്ധ്യാപികയും മാനേജ്മെന്റ് പ്രതിനിധിയുമായ സിസ്റ്റർ സുധർമ്മ , രക്ഷകർതൃ പ്രതിനിധി ജിജി ഹരിദാസ് തുടങ്ങിയവർ ഏവർക്കും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടന്ന് 2021 – 22 ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെമന്റോ നല്കി ആദരിച്ചു.
പ്രസ്തുത അദ്ധ്യയന വർഷത്തിലെ സ്കൂൾ ടോപ്പറായ അനാമിക എസ്. മറുപടി പ്രസംഗം നടത്തുകയും അദ്ധ്യാപകർക്കും സ്കൂൾ മാനേജ്മെന്റിനും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
സ്റ്റാഫ് സെക്രട്ടറി സീമ സി.ആർ യോഗത്തിൽ പങ്കെടുത്ത ഏവർക്കും നന്ദി അറിയിക്കുകയും പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി എമിറ്റ ഗ്രേസ് ചടങ്ങിന് അങ്കറിങ് നടത്തുകയും ചെയ്തു. ദേശീയ ഗാനത്തോടെ യോഗം അവസാനിക്കുകയും ചെയ്തു.







