Kodanchery

പതങ്കയത്ത് അപകടത്തിൽപ്പെട്ട യുവാവിനെ ഇന്നും കണ്ടെത്താനായില്ല. തിരച്ചിൽ നാളെയും തുടരും

കോടഞ്ചേരി: പതങ്കയത്ത് അപകടത്തിൽപ്പെട്ട ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകൻ ഹുസ്നി മുബാറക്കിനെ ഇന്നും കണ്ടെത്താനായില്ല. തിരച്ചിൽ നാളെയും തുടരും.

കനത്തമഴയും മലവെള്ളപ്പാച്ചിലും തിരച്ചിലിനെ പ്രതികൂലമാക്കി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തഹസിൽദാർ സുബൈർ. സി, ദേശീയ ദുരന്തനിവാരണ സേന വിങ് കമാൻഡർ ബാബു സെബാസ്റ്റ്യൻ, സർക്കിൾ ഇൻസ്പെക്ടർ പ്രവീൺ കുമാർ, ഫയർഫോഴ്സ് ഓഫീസർ പയസ് എന്നിവർ തിരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നേതൃത്വം നൽകുന്നത്

ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുള്ള താരച്ചിലും നടക്കുന്നുണ്ട്
ദേശീയ ദുരന്തനിവാരണ സേന, ഫയർഫോഴ്സ്, പോലീസ് , സിവിൽ ഡിഫൻസ് അടക്കമുള്ളമറ്റു സന്നദ്ധ സംഘടനകൾ എന്നിവിടെ നേതൃത്വത്തിൽ സാധ്യമായ ഇടങ്ങളിൽ പ്രതികൂല കാലാവസ്ഥയിലും സുരക്ഷക്ക് മുഖ്യ പ്രാധാന്യം നൽകിക്കൊണ്ട് തിരച്ചിൽ നടത്തുന്നുണ്ട്

Related Articles

Leave a Reply

Back to top button