Mukkam
ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് 65കാരന് ദാരുണാന്ത്യം

മുക്കം :കാരശ്ശേരി പഞ്ചായത്തിലെ ഊരാളിക്കുന്നു കൊളക്കാടൻമലയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം
തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടിയാണ്(65) മരിച്ചത്.
അലവികുട്ടിയും ഭാര്യയും അവരുടെ കൃഷി സ്ഥലത്തേക്ക് പോകുകയായിരുന്നു. ഊരാളിക്കുന്നു കൊളക്കാടൻമലയിൽ എത്തിയപ്പോൾ ബ്രേക്ക് ഒഴിഞ്ഞു താഴോട്ട് പോയപ്പോൾ ഭാര്യയോട് ഇറങ്ങി കല്ല് വെക്കാൻ പറയുകയും അവരത് ചെയ്യുകയും ചെയ്തു . എന്നാൽ വീണ്ടും വണ്ടി നില്കാതെ വന്നപ്പോൾ അലവിക്കുട്ടി ജീപ്പിൽ നിന്നും ഇറങ്ങി കല്ല് വെക്കുന്നതിനിടയിൽ ജീപ്പ് ദേഹത്തേക്ക് മറിയുകയായിരുന്നു.
കാരശ്ശേരി പഞ്ചായത് മുൻ വാർഡ് മെമ്പർ ശിവദാസന്റെ നേതൃത്വത്തിൽ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു







