Kodanchery

ലഹരിവിമുക്ത ജാഥയ്ക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി

കോടഞ്ചേരി: കേരള സർക്കാർ നിർദേശ പ്രകാരം കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നശ മുകത് ഭാരത് അഭിയാൻ നടത്തുന്ന ലഹരിവിമുക്ത ജാഥക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി. വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ ദീപശിഖ ഏറ്റുവാങ്ങി.

മദ്യം, മയക്കുമരുന്ന് മറ്റു ലഹരി വസ്തുക്കൾ തുടങ്ങിയവയുടെ വ്യാപകമായ ഉപയോഗത്തിനും, അനധികൃത വിൽപ്പനയ്ക്കും എതിരെ നടത്തുന്ന ക്യാമ്പയിൻ സാഹിത്യം, കലാപരിപാടികൾ, കായികമത്സരങ്ങൾ, വായന, തുടങ്ങിയ പുതുലഹരി കളിലേക്ക് യുവ ജനങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുവാനും അങ്ങനെ ശാരീരിക മാനസിക വിഷമതകൾ ഉണ്ടാക്കുന്ന അപകടകാരികളായ ലഹരിവസ്തുക്കൾ എന്നന്നേക്കുമായി ഉപേക്ഷിക്കുവാനും ആഹ്വാനം ചെയ്തു. പൊതുജനങ്ങളും, വിദ്യാർഥികളും, ലഹരിക്കെതിരെയുള്ള വോട്ടിംഗിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button