Kodanchery

സന്ദർശകർക്ക് വിലക്ക് ഏര്‍പ്പെടുത്തി

കോടഞ്ചേരി : അതി ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോടഞ്ചേരി പഞ്ചായത്ത് പരിധിയിലെ ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള പതങ്കയം, അരിപ്പാറ, തുഷാരഗിരി തുടങ്ങിയ സന്ദർശക കേന്ദ്രങ്ങളിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് അറിയിച്ചു.

അതേ സമയം മലയോര മേഖലയിൽ ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ചാലിയാർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് മലപ്പുറം ജില്ല കലക്ടർ അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button