Mukkam
അഴുക്കുചാൽ നിർമാണത്തിലെ അപാകം; നിർമാണപ്രവൃത്തി തടഞ്ഞ് പ്രതിഷേധം

മുക്കം : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി മുക്കത്ത് അഴുക്കുചാൽ നിർമിക്കുന്നതിൽ അപാകമുണ്ടെന്നാരോപിച്ച് എ.ഐ.വൈ.എഫ്. പ്രവർത്തകർ നിർമാണജോലി തടഞ്ഞു. മുക്കം-അഗസ്ത്യൻമുഴി റോഡിൽ ക്രിസ്ത്യൻ പള്ളി പരിസരത്തെ അഴുക്കുചാൽ നിർമാണമാണ് തടഞ്ഞത്.
പുതുതായി നിർമിച്ച അഴുക്കുചാലുകളൊന്നും വെള്ളം ഒഴുകിപ്പോകാൻ കഴിയുംവിധമല്ല നിർമിച്ചതെന്ന് സമരക്കാർ പറഞ്ഞു. ഓമശ്ശേരിമുതൽ എരഞ്ഞിമാവുവരെയുള്ള റീച്ചിൽ ഇത്തരം പ്രശ്നങ്ങളുണ്ട്.







