ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ സൗജന്യ ചായ വിതരണത്തിന് തുടക്കമായി

മുക്കം: ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി ആശുപത്രിയിൽ സൗജന്യ ചായ വിതരണത്തിന് തുടക്കമായി. പൊറ്റമ്മൽ ഹൈദരലി ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റിയുടെ ആഭിമുഖ്യത്തിലാണ് ചായ വിതരണം ആരംഭിച്ചത്.
നിലവിൽ ആശുപത്രിയിലെത്തുന്നവർക്ക് ചായയോ മറ്റോ ലഭിക്കാൻ 500 മീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയാണ്. 200 ൽ പരം രോഗികളും അവരുടെ ഒപ്പമെത്തുന്നവരുമുൾപ്പെടെ 500ഓളം പേർ ഇവിടെ ദിവസവും എത്താറുണ്ട്. ഇവർക്കെല്ലാം ആശ്വാസമായ നടപടിയാണിപ്പോൾ ഹൈദരലി ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റി ഭാരവാഹികൾ ചെയ്തിരിക്കുന്നത്.
ചായ വിതരണം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.
ഹൈദരലി തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റി ചെയർമാൻ ഷുഹൈബ് കൊട്ടുപ്പുറത്ത് അധ്യക്ഷത വഹിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ വി അബ്ദുറഹിമാൻ മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ. കെ പി സുഫിയാൻ, സുഹറ വെള്ളങ്ങോട്ട്, ഗ്രാമപഞ്ചായത്ത് മെമ്പർ മറിയംകുട്ടി ഹസ്സൻ ,മെഡിക്കൽ ഓഫീസർ ഡോ.മനുലാൽ ,എൻ ജമാൽ,കെ വി അബ്ദുൽ സലാം, കെസി ബഷീർ മാസ്റ്റർ, കെ എച്ച് മുഹമ്മദ് ,ഡോ.റുമാന, മജീദ് പൂഴികുന്നത്ത്, സി.ഫസൽ ബാബു, അയ്യൂബ് ചേലപ്പുറത്ത്, നിയാസ് ചെറുവാടി,മൂസ കുറ്റിക്കാട്ടുമ്മൽ, ജബ്ബാർ കളത്തിൻ തൊടിക സംബന്ധിച്ചു. കൺവീനർ കെ.വി നവാസ് സ്വാഗതവും ട്രഷറർ സി വി റസാക്ക് നന്ദിയും പറഞ്ഞു.







