Kodanchery

പതങ്കയം അപകടം; തിരച്ചിൽ പതിനാലാം ദിവസവും ഫലം കണ്ടില്ല

കോടഞ്ചേരി: പതങ്കയത്തിൽ ഒഴുക്കിൽപ്പെട്ട ഹുസ്നി മുബാറക്കിനെ കണ്ടെത്തുവാൻ ഇന്നും സാധിച്ചിട്ടില്ല. ഇതിനൊപ്പൊമാണ് ഇരുട്ടടി പോലെ ഇന്ന് മറ്റൊരു അപകടം.

തുഷാരഗിരിക്ക് താഴെ ചക്കിക്കയത്തിലാണ് അപകടം നടന്നിട്ടുള്ളത്. തുഷാരഗിരിക്ക് ഒരു കിലോമീറ്റർ താഴെ കെഎസ്ഇബി നിർമിച്ച ബണ്ടിൽ നീന്തി കുളിക്കുമ്പോൾ ആയിരുന്നു അപകടമുണ്ടായത്. ജില്ലാ ഭരണകൂടത്തിന്റെയും പഞ്ചായത്തിന്റെയും അറിയിപ്പ് അറിയാതെ എത്തിയവരാണ് ഇന്ന് അപകടത്തിൽ പെട്ടത്.

കാലാവർഷം ശക്തമായതോടെ ജലാശയങ്ങളിൽ ഇറങ്ങുന്നതിനെതിരെ കോഴിക്കോട് ജില്ലാ ഭരണകൂടവും ഗ്രാമ പഞ്ചായത്തുകളും ഇറക്കിയ നിരോധനം വക വെക്കാതെ ഇന്ന് പ്രദേശത്തെ പുഴകളിൽ എത്തിയത് നിരവധി പേർ.

അവധി ദിനം ആഘോഷിക്കുന്നതിനായി സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് പ്രദേശങ്ങളിലെ പുഴകളിൽ എത്തിയത്. അധികൃതരുടെ കണ്ണ് വെട്ടിച്ച് പുഴകളിൽ ഇറങ്ങാൻ ശ്രമിക്കുന്നവരെ തടയുന്നവർക്ക് നേരെ തട്ടിക്കയറുന്ന അവസ്ഥയാണുള്ളതെന്ന് സന്നദ്ധ സേന പ്രവർത്തകർ പറയുന്നു.

Related Articles

Leave a Reply

Back to top button