സ്കൂളിനു മുന്നിലെ സീബ്രാലൈൻ മാഞ്ഞു; റോഡ് കടക്കാൻ കുട്ടികളുടെ സാഹസം

പുതുപ്പാടി : ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങൾ ചീറിപായുന്ന വയനാട് കോഴിക്കോട് നാഷണൽ ഹൈവേ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിലെ സീബ്രാലൈൻ മാഞ്ഞത് നാട്ടുകാരെയും വിദ്യാർത്ഥികളെയും ഏറെ ദുരിതത്തിലാക്കുന്നു.
പുതുപ്പാടി ഗവ:ഹൈസ്കൂൾ, ഗ്രാമ പഞ്ചായത്ത് ഓഫീസ്, യൂനാനി ഹോസ്പിറ്റൽ, സമീപത്തുള്ള ഒടുങ്ങാക്കാട് മഖാം തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് വരുന്നവർ സീബ്രാലൈൻ മുറിച്ചു കടക്കാൻ പ്രയാസപ്പെടുകയാണ്.
സീബ്രാലൈൻ വര പൂർണമായും മാഞ്ഞതിനാൽ വാഹനം ഓടിക്കുന്നവരും സിഗ്നൽ കാണുന്നില്ല.മഴക്കാലം തുടങ്ങിയതോടെ ദിനം പ്രതി അപകടം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കായ് സ്കൂളിൽ പോലീസ് ട്രാഫിക് ബോധവൽക്കരണ ക്ലാസുകളും നൽകുന്നുണ്ട്.
എന്നാൽ റോഡിൽ സ്ഥാപിക്കേണ്ട ട്രാഫിക് നിയമങ്ങളുടെ കാര്യത്തിൽ ഉത്തരവാദപ്പെട്ടവർ തന്നെ തന്നെ കെടുകാര്യസ്ഥത കാണിച്ചാൽ വിദ്യാർത്ഥികളും ജനങ്ങളും എങ്ങനെയാണ് നിയമങ്ങൾ പാലിക്കുകയെന്നാണ് നാട്ടുകാരുടെ ചോദ്യം.







