KodancheryVideos

കയാക്കിംഗ് അവലോകന യോഗം നടത്തി

കോടഞ്ചേരി: ഓഗസ്റ്റ് 12,13,14 തീയതികളിൽ ചാലിപ്പുഴയിലും, ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന അന്തരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അവലോകന യോഗം നടത്തി.

ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി പങ്കെടുത്ത യോഗത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ, ബ്ലോക്ക് മെമ്പർ ജോബി ജോസഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, പോൾസൺ അറയ്ക്കൽ എന്നിവർ സംസാരിച്ചു. ഇതിനുശേഷം കലക്ടർ മത്സരം നടക്കേണ്ട വേദിയായ പുലിക്കയം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button