Karassery

പ്രഖ്യാപനത്തിലൊതുങ്ങി വല്ലത്തായ്‌ കടവിലെ പുതിയപാലം

കാരശ്ശേരി : ചെറുപുഴയുടെ കാരമൂല വല്ലത്തായ്‌ കടവിൽ അനുവദിച്ച കോൺക്രീറ്റ് പാലത്തിന്റെ നിർമാണം പ്രഖ്യാപനം നടത്തി ഒന്നരവർഷമായിട്ടും തുടങ്ങാത്തതോടെ ദുരിതത്തിലായി നാട്ടുകാർ.

കാരമൂല-വല്ലത്തായിപ്പാറ-തേക്കുംകുറ്റി റോഡ് ഉന്നതനിലവാരത്തിൽ നവീകരിച്ചതോടെയാണ് വല്ലത്തായ്‌ കടവിൽ പുതിയപാലമെന്ന പ്രഖ്യാപനമുണ്ടായത്. എന്നാൽ, പ്രഖ്യാപനത്തിനുശേഷം കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.

കടവിൽ നിലവിലുള്ള പഴയ വെന്റ്പൈപ്പ് പാലം മഴ തുടങ്ങിയതോടെ വെള്ളത്തിനടിയിലായിട്ട് ദിവസങ്ങളായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി.

Related Articles

Leave a Reply

Back to top button