Mukkam

അധ്യാപകർ വിദ്യാർഥിക്ക് വീടൊരുക്കുന്നു

മുക്കം : കെ.എസ്.ടി.എ. മുക്കം ഉപജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥിക്ക് നിർമിച്ചുനൽകുന്ന വീടിന്റെ പ്രവൃത്തിയുദ്ഘാടനം മുൻ എം.എൽ.എ. എ. പ്രദീപ് കുമാർ നിർവഹിച്ചു.

കുട്ടിക്കൊരുവീട് പദ്ധതിയുടെ ഭാഗമായി മണാശ്ശേരി ഗവ. യു.പി.സ്കൂളിലെ മൂന്നുവിദ്യാർഥികളുടെ കുടുംബത്തിനാണ് അധ്യാപകർ ചേർന്ന് വീട് നിർമിച്ചുനൽകുന്നത്. മണാശ്ശേരി സ്കൂളിലെ അധ്യാപകൻ സൗജന്യമായി നൽകിയ സ്ഥലത്താണ് വീടൊരുങ്ങുന്നത്.

മുക്കം കൈയിട്ടാപൊയിലിൽ ഉത്സവാന്തരീക്ഷത്തിൽ നടന്ന പ്രവൃത്തിയുദ്ഘാടന ചടങ്ങിൽ കെ.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് എൻ. സന്തോഷ് കുമാർ അധ്യക്ഷനായി.

Related Articles

Leave a Reply

Back to top button