Thiruvambady
ചുരിദാർ ഷാൾ ബൈക്കിൻ്റെ ചക്രത്തിൽ കുടുങ്ങി തെറിച്ചു വീണ് യുവതിയ്ക്കും 10 മാസം പ്രായമുള്ള കുഞ്ഞിനും പരിക്ക്.

തിരുവമ്പാടി: ഇന്ന് ഉച്ചയ്ക്ക് മലയോര ഹൈവേയിൽ പൊന്നാങ്കയം എസ് എൻ എം എൽ പി സ്കൂളിനു സമീപമാണ് അപകടം.
കൂടരഞ്ഞി സ്വദേശികളായ കുടുംബമാണ് അപകടത്തിൽ പെട്ടത്.
ഷാൾ കുടുങ്ങിയതിനെ തുടർന്ന് യുവതിയും കുഞ്ഞും തെറിച്ചു വീഴുകയായിരുന്നു.
ഓടികൂടിയ നാട്ടുകാർ പരിക്കേറ്റവരെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ല.






