Koodaranji

കർക്കിടകവാവ് ബലിയും പിതൃതർപ്പണവും നടത്തി

കൂടരഞ്ഞി: കൂടരഞ്ഞി കോവിലകത്തും കടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രസമിതിയുടെ നേതൃത്വത്തിൽ കോവിലകത്തുംകടവ് പുഴയോരത്ത് പ്രത്യേകം സജ്ജമാക്കിയ ബലിപന്തലിൽ ബലിതർപ്പണവും പ്രത്യേക പിതൃപൂജകളും സംഘടിപ്പിച്ചു. കോഴിക്കോട് ശ്രേഷ്ടാചാര്യസഭ കർമ്മികളായ ബാബു പേരാമ്പ്ര, കൃഷ്ണൻ നടുവണ്ണൂർ എന്നിവർ ബലിതർപ്പണത്തിനും, തിലഹോമത്തിനും കാർമ്മികത്വം വഹിച്ചു.

ക്ഷേത്ര വിശേഷാൽ പൂജകൾക്ക് ക്ഷേത്ര മേൽ ശാന്തി സുധീഷ് നേതൃത്വം നൽകി. ക്ഷേത്രസമിതി പ്രസിഡണ്ട് ദിനേഷ് കുമാർ അക്കര തൊടി, സെക്രട്ടറി സുന്ദരൻ.എ. പ്രണവം, ഖജാൻജി വിജയൻ പൊറ്റമ്മൽ, രക്ഷാധികാരികളായ പി.കെ.നാരായണൻ, ശശി ആഞ്ഞിലിമൂട്ടിൽ, മുൻ പ്രസിഡണ്ട് പ്രകാശൻ ഇളപ്പുങ്കൽ, പ്രോഗ്രാം കൺവീനർ വേലായുധൻ ചോലയിൽ, മാതൃസമിതി ഭാരവാഹികളായ ഷൈലജപള്ളത്ത്, സൗമിനി കലങ്ങാടൻ, ഇന്ദിര ചാമാടത്ത്, സുനിത പനക്കച്ചാൽ, ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ മണി പേങ്ങോടത്തിൽ, മനോജ് ചായം പുറത്ത്, സജീവൻ ആലക്കൽ, ബാബു മുതുകുറ്റി, ഷിജു പനങ്ങാവിൽ, അനിത ശശി എന്നിവർ നേതൃത്വം നൽകി. 500 ൽ പരം ഭക്തൻമാർ പുലർച്ചെ ആരംഭിച്ച ബലി തർപ്പണ ചടങ്ങിലും, പിതൃപൂജയായ തിലഹോമ കർമ്മത്തിലും പങ്കാളികളായി.

Related Articles

Leave a Reply

Back to top button