Koodaranji

കക്കാടംപൊയിലിൽ മിനി ലോറി മറിഞ്ഞു.

കൂടരഞ്ഞി: കക്കാടംപൊയിൽ അങ്ങാടിക്ക് സമീപം മിനി ലോറി താഴ്ച്ചയിലെക്ക് മറിഞ്ഞു. ഇന്നലെ രാത്രി 8.30 ടെയാണ് കക്കാടംപൊയിൽ പ്രവർത്തിക്കുന്ന മീൻ സംസ്കരണ കമ്പിനിയിലേക്ക് ലോഡുമായി എത്തിയ മിനി കണ്ടയിനർ ലോറി മറിഞ്ഞത്.

കക്കാടംപൊയിൽ അങ്ങാടിയിൽ നിന്നും 200 മീറ്റർ മാറിയുള്ള  സി. എം. സി. കോൺവെൻ്റിന് സമീപമാണ് അപകടം.

20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ലോറിയിൽ നിന്നും ഡ്രൈവറേയും സഹായിയെയും നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷപെടുത്തി.

Related Articles

Leave a Reply

Back to top button