Kodanchery

സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പുതു ഞായർ ആചരിച്ചു

കോടഞ്ചേരി: ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണ് ക്രൈസ്തവർ പുതു ഞായറാഴ്ചയായി ആചരിക്കുന്നത്. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കുരിശുമലയിലേക്ക് കുരിശിന്റെ വഴിയും തുടർന്ന് വിശുദ്ധ കുർബാനയും നടന്നു.

കുരിശുമലയിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിയോ കടുകൻമാക്കൽ, ഫാ. ജിതിൻ ആനിക്കാട്ട് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button