Kodanchery

കോഴിക്കോട് ജില്ലാ ഹാൻഡ്ബോൾ പ്രീമിയർ ലീഗ് ആരംഭിച്ചു

കോടഞ്ചേരി : ബോൾ ബസ്റ്റേഴ്സ് ഹാൻഡ്ബോൾ അക്കാദമി നടത്തുന്ന കോഴിക്കോട് ജില്ലാ ഹാൻഡ്ബോൾ പ്രീമിയർ ലീഗിന്റെ നാലാം സീസൺ ഏപ്രിൽ 26 ന് കൂടത്തായി എജുപാർക്ക് മിനി സ്റ്റേഡിയത്തിൽ ആരംഭിച്ചു. നാലാം സീസൺ ഉൽഘാടനം ജില്ലാ അത്ലറ്റിക് അസ്സോസിയേഷൻ സെക്രട്ടറിയും ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പറുമായ കെ എം ജോസഫ് നിർവഹിച്ചു ബോൾ ബസ്റ്റേഴ്സ് അക്കാദമി സെക്രട്ടറി ബേസിൽ സി എസ്, വിജീഷ് ,അഖിൽ എന്നിവർ സംസാരിച്ചു.

സംസ്ഥാനത്തെ പ്രീതിനിധീകരിച്ച് നാഷണൽ മത്സരങ്ങൾ കളിച്ച കായികതാരങ്ങളെയും CISF അസിസ്റ്റന്റ് ഇൻസ്പെക്ടർ ആയി സ്ഥാനക്കയറ്റം ലഭിച്ച ബോൾ ബസ്റ്റേഴ്സ് അംഗം നിഹാൽ എന്നിവരെ ആദരിച്ചു.

Related Articles

Leave a Reply

Back to top button