Kodanchery

ഫുട്ബോൾ ടൂർണ്ണമെന്റ് കോടഞ്ചേരിയിൽ ആരംഭിച്ചു

:കോടഞ്ചേരി: കോടഞ്ചേരി സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഞള്ളിമക്കൽ അബ്രഹാം സർ, ബ്രിജിത്ത ടീച്ചർ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോടഞ്ചേരി സ്പോർട്സ് ക്ലബ് പ്രസിഡന്റ് റോക്കച്ചൻ പുതിയേടത്ത് അധ്യക്ഷത വഹിച്ചു. കോടഞ്ചേരി സെന്റ് മേരീസ് പള്ളി വികാരി ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ, തെയ്യപ്പാറ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് പെണ്ണാപറമ്പിൽ, കോടഞ്ചേരി സ്പോർട്സ് ക്ലബ് സെക്രട്ടറി ഷൈൻ പുതിയേടത്ത്, ടൂർണമെന്റ് കമ്മിറ്റി കൺവീനർ ടോം ഗണപതിപ്ലാക്കൽ, കോടഞ്ചേരി സ്പോർട്സ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സനിമോൻ പുള്ളിക്കാട്ടിൽ, സിജി നിരവത്ത്, സാബിൻ ഉറുമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കോസ്മോസ് തിരുവമ്പാടി ജാസ് നെരോത്തിനെ പരാജയപ്പെടുത്തി.

Related Articles

Leave a Reply

Back to top button