Kodanchery

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കൺവെൻഷൻ നടത്തി

കോടഞ്ചേരി: എൻ. ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കോടഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കല്യാണികുട്ടി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചാൾസ് തയ്യിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ബിന്ദു ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഷിജി ആന്റണി മുഖ്യപ്രഭാഷണം നടത്തി ബിന്ദു റെജി സ്വാഗതവും റീന സാബു നന്ദിയും പറഞ്ഞു.

യോഗത്തിൽ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ മുഴുവൻ തൊഴിലാളികളും പ്രതിഷേധിക്കണമെന്ന് യൂണിയൻ ആഹ്വാനം ചെയ്തു. ഒരു ഗ്രാമപഞ്ചായത്തിൽ 20 പ്രവർത്തിയെ ഒരേസമയം നടപ്പാക്കാൻ പാടുള്ളൂ എന്നുള്ള കേന്ദ്ര ഉത്തരവ് ലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴിലവസരം നഷ്ടമാകും.

ഒരു വർഷം കുറഞ്ഞത് 100 തൊഴിൽദിനം നൽകണമെന്ന നിയമവ്യവസ്ഥയാണ് ഇതുമൂലം അട്ടിമറിക്കുന്നത്. തൊഴിലാളികൾക്ക് പണിയായുധങ്ങളുടെ വാടകയായി അഞ്ചു രൂപ നൽകിയിരുന്നതും നിർത്തലാക്കി. ഇതിനെതിരെ എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും ആഗസ്റ്റ് മുന്നിന് തൊഴിലുറപ്പ് തൊഴിലാളികൾ വൈകിട്ട് 5 മണിക്ക് പ്രതിഷേധ പ്രകടനം നടത്താനും കൺവെൻഷൻ തീരുമാനിച്ചു.

Related Articles

Leave a Reply

Back to top button