Kodanchery

ലൈഫ് ഭവന പദ്ധതി പ്രകാരം അർഹരായവർക്ക് വീട് നൽകണം; യു.ഡി.എഫ് മണ്ഡലം കമ്മിറ്റി

കോടഞ്ചേരി: ലൈഫ് ഭവന പദ്ധതി സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ 20 വീടുകൾക്ക് മാത്രമേ നിർമ്മാണ അനുമതി ലഭിക്കുകയുള്ളൂ എന്നും പദ്ധതിയുടെ മാനദണ്ഡങ്ങൾ സർക്കാർ മാറ്റം വരുത്തി അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും വീട് ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ലൈഫ് ഭവന പദ്ധതിയിൽ ഗ്രാമപഞ്ചായത്തുകളെ നോക്കുകുത്തികൾ ആക്കി സർക്കാർ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വാർഡിൽ ഒരു വീട് പോലും ലഭിക്കാത്ത രീതിയിൽ പദ്ധതിയെ അട്ടിമറിച്ച നടപടിയിൽ യോഗം പ്രതിഷേധിച്ചു. ഇപ്പോൾ പ്രസിദ്ധീകരിച്ച ലിസ്റ്റ് പിൻവലിച്ച് അർഹരായ അപേക്ഷകർക്ക് വീട് ലഭിക്കുന്ന രീതിയിൽ ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിനും പദ്ധതി അട്ടിമറിക്കുന്ന നടപടി പിൻവലിക്കാത്ത നടപടിയിൽ ദുരൂഹത ഉണ്ടെന്ന് യോഗം ആരോപിച്ചു.

Related Articles

Leave a Reply

Back to top button