Thiruvambady

എ കെ സി സി ഗ്ലോബൽ സെക്രട്ടറിയും, ക്രൈസ്തവ സഭാ നേതാവുമായ ബേബി പെരുമാലിൽ വാഹനാപകടത്തിൽ മരിച്ചു

തിരുവമ്പാടി: എ കെ സി സി (കത്തോലിക്കാ കോൺഗ്രസ്) ഗ്ലോബൽ സെക്രട്ടറിയും ക്രൈസ്തവ സഭാ നേതാവുമായ ബേബി പെരുമാലിൽ (64) മണാശ്ശേരിക്കു സമീപം വാഹനാപകടത്തിൽ മരിച്ചു. ഏറെക്കാലം ദീപിക പത്രത്തിൻറെ തിരുവമ്പാടി ലേഖകനായും പ്രവർത്തിച്ചിരുന്നു

ഇന്നലെ എറണാകുളത്ത് ഒരു മീറ്റിംഗിൽ പങ്കെടുത്ത ശേഷം കോഴിക്കോട് ട്രെയിൻ ഇറങ്ങി വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുന്ന വഴിക്ക് മണാശേരിയിൽ വച്ച് എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു.

ഇടിച്ച വാഹനം നിർത്താതെ പോവുകയും, പിന്നീട് വന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാർ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സംസ്കാരം വിദേശത്തുള്ള മക്കൾ എത്തിച്ചേർന്ന ശേഷം തിരുവമ്പാടി സേക്രഡ് ഫൊറോനാ പള്ളിയിൽ പിന്നീട്.

Related Articles

Leave a Reply

Back to top button