Pullurampara

പുല്ലൂരാംപാറ; പള്ളിപ്പടി – മുരിങ്ങയിൽ പടി – പൊന്നാങ്കയം റോഡിലെ കലുങ്ക് തകർന്ന് അപകടാവസ്ഥയിൽ

പുല്ലൂരാംപാറ: തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടി ബഥാനിയ മുരിങ്ങയിൽ പടി പൊന്നാങ്കയം റോഡിലെ കലുങ്ക് തകർന്ന് അപകടാവസ്ഥയിൽ.

കലുങ്കിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാതെ എത്തുന്ന വാഹനങ്ങൾക്ക് അപകടത്തിൽ പെടാൻ സാധ്യത കൂടുതലാണ്. നിരവധി സ്കൂൾ വിദ്യാർഥികൾക്കും, വാഹനങ്ങൾക്കും ദിവസവും ഈ കലുങ്കിലൂടെ കടന്നു പോകുന്നുണ്ട്.

പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ട റോഡിലെ കലുങ്കിന്റെ അപകടാവസ്ഥ ഉടൻ പരിഹരിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button