Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഗ്രാമ അദാലത്ത്; പരാതികൾ ആഗസ്റ്റ് 10 വരെ സ്വീകരിക്കും

തിരുവമ്പാടി: ഗ്രാമ പഞ്ചായത്തും കോഴിക്കോട് ജില്ലാ ലീഗൽ സെർവ്വീസസ് അതോററ്റിയും ചേർന്ന് തിരുവമ്പാടിയിൽ ഗ്രാമ അദാലത്ത് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29 ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ചാണ് അദാലത്ത് നടക്കുക.
ഗ്രാമ പഞ്ചായത്ത് ഗ്രാമ ചലന യാത്രയുടെ ഭാഗമായി സ്വീകരിച്ച പരാതികൾക്ക് പുറമേ പുതിയ പരാതികൾ സ്വീകരിക്കാനും ഗ്രാമ പഞ്ചായത്ത് സൗകര്യമൊരിക്കിയിട്ടുണ്ട്. പുതിയ പരാതികൾ ആഗസ്റ്റ് 10 വരെ സമവായ ഗ്രാമം ഹെൽപ്പ് ഡെസ്കിൽ സ്വീകരിക്കുന്നതാണ്.
ഗ്രാമത്തെ തർക്ക രഹിത ഗ്രാമമാക്കാനുള്ള അവസരം ജനങ്ങൾ പരമാമതി ഉപയോഗപെടുത്തണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാനും അറിച്ചു.







