Kodanchery

ഇരുവഞ്ഞിപ്പുഴയിൽ കയാക്കിങ് മത്സരം 12-ന് തുടങ്ങും

കോടഞ്ചേരി : മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്ന ഇന്റർനാഷണൽ വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിന്റെ പ്രചാരണാർഥം സൈക്ലിങ്‌ ഇന്ന്.

ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ മാനാഞ്ചിറയിൽനിന്ന് സൈക്ളിങ് ആരംഭിക്കും. കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് അവസാനിക്കും. കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി രാവിലെ ഏഴിന് സൈക്കിൾ പ്രചരണം ഫ്ലാഗ് ഓഫ് ചെയ്യും.

ടൂറിസംവകുപ്പ്, ജില്ലാപഞ്ചായത്ത്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് അന്തർദേശീയ കയാക്കിങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

Related Articles

Leave a Reply

Back to top button