Koodaranji
വർഗീയതക്കെതിരെ ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്കുലർ ഫെസ്റ്റ് സംഘടിപ്പിച്ചു

കൂടരഞ്ഞി: ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയതക്കെതിരെ കൂടരഞ്ഞിയിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് ഉദ്ഘാടനംചെയ്തു.
ബ്ലോക്ക് സെക്രട്ടറി ദിപു പ്രേംനാഥ്, ലിന്റോ ജോസഫ് എംഎൽഎ, ഇ അരുൺ, ജലീൽ കൂടരഞ്ഞി, സോമനാഥൻ കുട്ടത്ത്, എം കെ പ്രജീഷ്, ആർ കെ രാധിക എം വി വൈശാഖ് , ആദർശ് ജോസഫ്, ജോസഫ് വി സോജൻ തുടങ്ങിയവർ സംസാരിച്ചു. അൽബാ മനോജ്, അജ്നാസ് കൂടരഞ്ഞി, സിഗ്നി ദേവരാജൻ മാസ്റ്റർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും കലിക്കറ്റ് മ്യൂസിക് ബാൻഡിന്റെ ഗാനവിരുന്നും അരങ്ങേറി.







