Kodanchery

എം സി കുര്യൻ അനുസ്മരണ സമ്മേളനം നടത്തി

കോടഞ്ചേരി: മുൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എം.സി കുര്യൻ്റെ ഒന്നാം ചരമവാർഷികം നെല്ലിപ്പൊയിലിൽ പൗരാവലിയുടെ ആവശ്യപ്രകാരം കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുന്നതമായി ആചരിച്ചു.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ വികസനത്തിൻ്റെ വെള്ളിവെളിച്ചം വിതറിയ വികസന നായകനും ജാതി-മത-വർഗ്ഗ-വർണ്ണ- രാഷ്ട്രീയ വിത്യാസമില്ലാത്ത പൊതുസമ്മതനായ ജനകീയ നേതാവായിരുന്നു എം സി കുര്യൻ എന്ന് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച ലിൻറ്റോ ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു.

മലയോര കുടിയേറ്റ പ്രദേശങ്ങളിൽ വികസനത്തിന് ആക്കം കൂട്ടുന്നതിന് എം.സി.കുര്യൻ മുൻകൈയെടുത്ത് നേടിയെടുത്ത റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ, കുടിവെള്ള-വൈദ്യുത പദ്ധതികൾ സമൂഹത്തിൻ്റെ നാനാവിധത്തിലുള്ള വളർച്ചക്ക് സഹായകമായി എന്ന് മുഖ്യ പ്രഭാഷണം നടത്തിയ കേരള സെറാമിക് ചെയർമാൻ കെ.ജെ.ദേവസ്യ ‘കർമ്മയോഗി ‘എന്ന സ്മരണിക പ്രകാശനം ചെയ്തു കൊണ്ട് അനുസ്മരിച്ചു.

കാലാകാലങ്ങളിൽ കർഷകർ അനുഭവിച്ചിരുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണുന്നതിന് അക്ഷീണം പ്രയ്നിച്ച മുൻനിര നേതാവായിരുന്നു എം സി കുര്യൻ എന്ന് അനുസ്മരണ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ടി.എം ജോസഫ് വ്യക്തമാക്കി.

നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എ. ജയപ്രകാശ് , എം.കെ. ഏലിയാസ്, ജില്ലാ സെക്രട്ടറി റോയി ജോസ് മുരിക്കോലിൽ , ജോസ് ഐരാറ്റിൽ, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളായ ജോർജ്ജ്കുട്ടി വിളക്കുന്നേൽ,പി.പി ജോയി, പുഷ്പ സുരേന്ദ്രൻ, മേരി തങ്കച്ചൻ, റുഖ്യയ ബീവി, ഗ്രേസി ജോർജ്ജ്, തോമസ് മൂലേപ്പറമ്പിൽ, ജോസഫ് വണ്ടൻമാക്കൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button