Charamam

കുപ്രസിദ്ധ കാട്ടുകൊള്ളക്കാരന്‍ വീരപ്പന്റെ കൂട്ടാളി സ്റ്റെല്ല മേരി അറസ്റ്റില്‍; പിടിയിലായത് 27 വര്‍ഷങ്ങള്‍ക്ക് ശേഷം

ചാമരാജനഗര്‍: കൊല്ലപ്പെട്ട കുപ്രസിദ്ധ കാട്ടുകൊള്ളക്കാരന്‍ വീരപ്പന്റെ അടുത്ത കൂട്ടാളിയായ സ്റ്റെല്ല മേരി വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയില്‍. സ്റ്റെല്ല പിടിയിലായ വിവരം ചാമരാജനഗര്‍ എസ്പി എച്ച്ഡി അനന്തകുമാര്‍ സ്ഥിരീകരിച്ചു. യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെച്ച് പലയിടങ്ങളിലായി കഴിയുന്നതിനിടെയാണ് സ്റ്റെല്ലയെ പോലീസ് പിടികൂടിയത്.

കര്‍ണാടകയിലെ ചാമരാജനഗറില്‍ വെച്ചാണ് സ്റ്റെല്ല മേരി പിടിയിലായത്. 27 വര്‍ഷങ്ങളായി പോലീസ് സ്‌റ്റെല്ലയ്ക്കായി തെരച്ചില്‍ ആരംഭിച്ചിട്ട്. വീരപ്പനെ വധിച്ചതിന് പിന്നാലെ സ്റ്റെല്ലയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല.

ഇതിനിടെയാണ് ചാമരാജനഗറിലെ കൊല്ലഗലില്‍നിന്ന് സ്റ്റെല്ലയെ പോലീസ് പിടികൂടിയത്. പോലീസ് ഇവരെ ചോദ്യം ചെയ്തു. തന്റെ വിവാഹങ്ങളടക്കമുള്ള കാര്യങ്ങളെക്കുറിച്ച് സ്റ്റെല്ല പോലീസിനോട് തുറന്നുപറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. തോക്കുകള്‍ ഉപയോഗിക്കുന്നതിലും വെടിയുതിര്‍ക്കുന്നതിലും വിദഗ്ധയാണ് ഇവര്‍. വീരപ്പനൊപ്പം കഴിയുന്നതിനിടെ ഇതില്‍ പരിശീലനവും ലഭിച്ചിരുന്നു.

Related Articles

Leave a Reply

Back to top button