Mukkam
ഇരുവഞ്ഞിപ്പുഴ അഗസ്ത്യൻമുഴിക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

മുക്കം: മുക്കം അഗസ്ത്യൻമുഴിയിൽ ഇരുവഞ്ഞിപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 45 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ പാലത്തിന് സമീപം കണ്ടെത്തിയത്.
പാൻ്റ്സും ഷർട്ടും ധരിച്ച നിലയിലുള്ള ഇദ്ദേഹത്തെ തിരിച്ചറിയാനായില്ല. നാട്ടുകാരാണ് ആദ്യം പുഴക്കരയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മുക്കം പൊലിസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.







