Mukkam

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ.എസ്‌.യു ആദരിച്ചു.

മുക്കം: തിരുവമ്പാടി നിയോജകമണ്ഡലത്തിൽപ്പെട്ട എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ.എസ്‌.യു തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് ആദരിച്ചു.

യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആർ. ഷഹിൻ സംഗമം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കെ.എസ്‌.യു പ്രസിഡന്റ്‌ അമൽ തമ്പി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കെ.എസ്‌.യു ജില്ല പ്രസിഡന്റ്‌ വി. ടി നിഹാൽ മുഖ്യ അതിഥിയായിരുന്നു.

മുഹമ്മദ് ദിഷാൽ, സുഫിയാൻ ചെറുവാടി, എം. ടി അഷ്‌റഫ്‌, സ്മിത വി. പി, സത്യൻ മുണ്ടയിൽ, ജിതിൻ പൊറ്റശ്ശേരി, തനുദേവ് കെ. പി, ശരത് കൊടിയത്തൂർ, നിജാസ് പുതുപ്പാടി, ഫായിസ് കെ. കെ, മുഹമ്മദ്‌ ഉനൈസ്, മുൻഷാർ ഹാറൂൺ, രഞ്ജു മുക്കം, എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button