Kodanchery

കേരള വനം വകുപ്പ് കോഴിക്കോട് ഡിവിഷൻ താമരശ്ശേരി റേഞ്ചിന്റെ ആഭിമുഖ്യത്തിൽ ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂളിൽ
‘ഹൃദയ നന്മ’ സംഘടിപ്പിച്ചു

കോടഞ്ചേരി : എക്കോ ഡെവലപ്മെൻറ് പ്രോഗ്രാമിന്റെ ഭാഗമായി ചെമ്പുകടവ് ഗവൺമെൻറ് യു.പി സ്കൂളിൽ ഹൃദയ നന്മ എന്ന പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ എക്കോ ക്ലബ്ബ് കൺവീനറും സീഡ് കോഡിനേറ്ററുമായ പ്രത്യൂഷ് കണ്ണൂർ ചടങ്ങിന് സ്വാഗതം പറഞ്ഞു. നാളെയുടെ നന്മകൾ നശിച്ചു പോകാതിരിക്കാൻ ഹൃദയം കൊണ്ടും, മാതൃകാപരമാകുന്ന പ്രവർത്തനങ്ങൾ ചെയ്തും പ്രപഞ്ചത്തെ നമ്മൾ സംരക്ഷിക്കണമെന്ന് സ്വാഗത പ്രസംഗത്തിൽ അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.

സ്കൂളിലെ പ്രധാനധ്യാപകനായ സുരേഷ് തോമസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. നമ്മുടെ രാജ്യത്തെ കാട് സംരക്ഷിക്കുന്ന വലിയ ഉത്തരവാദിത്വം നിർവഹിക്കുന്ന ഫോറസ്റ്റ് അധികൃതർ നമ്മുടെ സ്കൂളിൽ വേണ്ടി ചെയ്ത സഹായങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് കനലാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ സജീവ് കുമാർ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും, സ്കൂളിലെ പാചകപ്പുരയിൽ ആവശ്യമായ ഉപകരണങ്ങൾ പ്രധാനധ്യാപകന് കൈമാറി.

നമ്മുടെ ചുറ്റുപാടുമുള്ള വനങ്ങൾ സംരക്ഷിക്കേണ്ട വലിയ ഉത്തരവാദിത്വം വളർന്നുവരുന്ന കുട്ടികളുടെതാണെന്ന് അദ്ദേഹം വിദ്യാർത്ഥികൾക്ക് ഉപദേശം നൽകി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആയ ബഷീർ.പി, മോഹനൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മുഹമ്മദ് അസ്‌ലം, ഭവ്യ ഭാസ്കർ, സ്കൂളിലെ അധ്യാപകരായ ജുനേഷ്, സമദ്, സ്കൂളിലെ ഡെപ്യൂട്ടി സ്പീക്കർ സനാൻ അഹമ്മദ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. അധ്യാപികയായ ആൻ ട്രീസ ജോസ് ചടങ്ങിന് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button